എന്തൊരു ക്യൂട്ടാണ് ദിയകുട്ടിയുടെ പെര്‍ഫോമന്‍സ്; വീഡിയോ കാണാം

October 27, 2018

ടോപ്പ് സിംഗര്‍ വേദിയിലെത്തിയ കൃഷ്ണദിയ എന്ന കൊച്ചുമിടുക്കിയുടെ തകര്‍പ്പന്‍ പ്രകടനം ആരെയും അമ്പരപ്പിക്കും. ചെറുപ്രായത്തില്‍തന്നെ പാട്ടുകള്‍ക്കൊണ്ട് അത്ഭുതങ്ങളാണ് ദിയക്കുട്ടി സൃഷ്ടിക്കുന്നത്. കൃഷ്ണദിയയുടെ ക്യൂട്ട് പെര്‍ഫോമന്‍സിനു മുന്നില്‍ വിധി കര്‍ത്താക്കള്‍ പോലും നിറഞ്ഞു കൈയടിച്ചു. ‘രാരീ രാരിരം രാരോ…’ എന്ന ഗാനം അതിമനോഹരമായി ദിയക്കുട്ടി ആലപിച്ചു.

സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍.

ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

വ്യാഴം മുതല്‍ ഞായര്‍ വരെ രാത്രി 8.30 ന് ഫ്‌ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.