പാട്ടിന്റെ കൂട്ടുകാരിക്ക് മാംഗല്യം; ചിത്രങ്ങൾ കാണാം

പ്രേക്ഷക ഹൃദയം കീഴടക്കിയ ഒരുപിടി നല്ല ഗാനങ്ങളിലൂടെ മലയാളികളുടെ നെഞ്ചിൽ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. വൈക്കത്തെ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് രാവിലെ വിജയ ലക്ഷ്മിയും അനൂപും വിവാഹിതരായ വാർത്ത ഒരുപാട് സന്തോഷത്തോടെയാണ് മലയാളികൾ നെഞ്ചേറ്റിയത്.

മിമിക്രി കലാകാരനാണ് അനൂപ്. വിജയ ലക്ഷ്മിയുടെ പാട്ടിനെ ഇഷ്ടപ്പെട്ടിരുന്ന അനൂപ് വിജയ ലക്ഷ്മിയെ തന്റെ ജീവിത സഖിയാക്കാൻ ക്ഷണിക്കുകയായിരുന്നു. അനൂപിന്റെ ക്ഷണം വിജയ ലക്ഷ്മി സ്വീകരിച്ചതൊടെ ഇരുവരുടെയും കുടുംബങ്ങളും വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു.

പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരയണന്‍ നായരുടെയും ലൈലാ കുമാരിയുടെയും മകൻ അനൂപാണ്  ജയലക്ഷ്മിയുടെ കഴുത്തിൽ താലിചാർത്തിയത്.

വിവാഹത്തിൽ സിനിമ സംഗീത മേഖലയിലെ നിരവധി പ്രമുഖർ എത്തിയിരുന്നു..

വിവാഹത്തിന്റെ ചിത്രങ്ങൾ കാണാം..