marriage

നടി ശരണ്യ ആനന്ദ് വിവാഹിതയായി: വീഡിയോ

സിനിമാ- സീരിയല്‍ താരം ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജന്‍ നായരാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആകാശഗംഗ 2, മാമാങ്കം എന്നിവയാണ് ശരണ്യ ആനന്ദിന്റെ ശ്രദ്ധേയമായ ചലച്ചിത്രങ്ങള്‍. മിനിസ്‌ക്രീനിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ശരണ്യ ആനന്ദ്. ഫാഷന്‍ ഡിസൈനറും കൊറിയോഗ്രാഫറും...

‘ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്’- വിവാഹത്തെ കുറിച്ച് മിയ

അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം പങ്കെടുപ്പിച്ച ചടങ്ങിലാണ് നടി മിയയും അശ്വിൻ ഫിലിപ്പും വിവാഹിതരായത്. കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് ചെറിയ രീതിയിലാണ് മിയയുടെ വിവാഹ നിശ്ചയം മുതലുള്ള എല്ലാ ചടങ്ങുകളും നടന്നത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചായിരുന്നു വിവാഹം. സിനിമയിൽ സജീവമായി തുടരുമെന്നാണ് വിവാഹശേഷം മാധ്യമങ്ങളോട് മിയ പ്രതികരിച്ചത്. ജീവിതത്തിൽ ഒരു പുതിയ...

സൂഫിയായി പ്രേക്ഷകമനം കവര്‍ന്ന നടന്‍ ദേവ് മോഹന്‍ വിവാഹിതനായി

'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടനാണ് ദേവ് മോഹന്‍. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം പ്രതിഫലിപ്പിച്ചു ചിത്രത്തിലെ ഈ സൂഫിക്കാരന്‍. താരം വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് വധു. പത്ത് വര്‍ഷങ്ങളായി ദേവും റജീനയും സുഹൃത്തുക്കളാണ്. ഇരുവീട്ടുകാരുടേയും അനുഗ്രഹാശിസുകളോടെയായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ പ്രണയിനിയെ പരിചയപ്പെടുത്തിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധ...

അന്ന് വധുവിനെ തേടി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു; ഒടുവിൽ കല്യാണമായെന്ന് നടൻ വിജിലേഷ്

ചെറിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിജിലേഷ്. മഹേഷിന്റെ പ്രതികാരം, തീവണ്ടി, വരത്തൻ, കപ്പേള തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് വിജിലേഷ് ശ്രദ്ധേയനായത്. അടുത്തിടെ വധുവിനെ ആവശ്യമുണ്ടെന്ന കുറിപ്പ് എഴുതി വിജിലേഷ് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇപ്പോൾ തനിക്ക് കല്യാണമായെന്ന് വധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അറിയിക്കുകയാണ് വിജിലേഷ്. 'കല്ല്യാണം സെറ്റായിട്ടുണ്ടേ... ഡേറ്റ് പിന്നീട് അറിയിക്കാട്ടോ.... കൂടെ ഉണ്ടാവണം'...

ലോക്ക് ഡൗൺ പ്രതിസന്ധിക്കിടെ യാചകിയായ പെൺകുട്ടിയെ തേടിയെത്തിയ ജീവിതം; അമ്പരപ്പിക്കുന്ന പ്രണയകഥ

ലോക്ക് ഡൗണിൽ പല പ്രതിസന്ധികളിലൂടെയും ലോകം കടന്നു പോകുകയാണ്. ജോലി നഷ്ടപ്പെട്ടവരും അവർക്ക് കൈത്താങ്ങായവരുമൊക്കെ നമുക്കിടയിലുണ്ട്. എന്നാൽ ലോക്ക് ഡൗണിൽ സർവ്വതും നഷ്ടപ്പെട്ട് നിന്ന ഒരു പെൺകുട്ടിയുടെ ജീവിതം മാറിമറിഞ്ഞത് വെറും രണ്ടു മാസം കൊണ്ടാണ്. കാൺപൂരിൽ നടന്ന ഒരു വിവാഹം മാധ്യമ ശ്രദ്ധ നേടിയതോടെയാണ് അവിശ്വസനീയമായ ജീവിതകഥ ലോകമറിഞ്ഞത്. ഡ്രൈവറായ അനിൽ, ലോക്ക്...

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശിനിയായ മറിയം തോമസ് ആണ് വധു. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിവാഹ വാർത്ത ചെമ്പൻ വിനോദ് പുറത്ത് വിട്ടത്. സൈക്കോളജിസ്റ്റാണ് മറിയം തോമസ്. സഹനടനായും നായകനായും വില്ലനായും തിളങ്ങിയ താരമാണ് ചെമ്പൻ വിനോദ്.2010ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലൂടെയാണ് ചെമ്പൻ വിനോദ് സിനിമ...

ഭാമയ്ക്ക് ഇനി കല്യാണമേളം- മംഗല്യ പട്ടൊരുക്കിയ വിശേഷം പങ്കുവെച്ച് നടി

ശാലീന സൗന്ദര്യം കൊണ്ട് മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് ഭാമ. മലയാളത്തിന് പുറമെ തെലുങ്കിലും കന്നടയിലും നടി സജീവമായിരുന്നു. ഇപ്പോൾ കല്യാണത്തിരക്കിലാണ് താരം. ഫാഷൻ ഡിസൈനർ ആൻ ആന്റണിയുടെ പിറന്നാൾ ആഘോഷത്തിൽ ഭാമയും വരൻ അരുണും ഒന്നിച്ച് പങ്കെടുത്തപ്പോൾ മുതൽ വിവാഹം എന്നാണെന്നു ആരാധകർ തിരക്കിയിരുന്നു. ഇപ്പോൾ മംഗല്യപ്പട്ടു തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ്...

ന്യൂ ജെൻ, ലവ് മാരേജിൽ വിപ്ലവം സൃഷ്ടിച്ച് രണ്ട് ഡോക്‌ടർമാർ; ഹൃദ്യം ഈ കുറിപ്പ്

ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കാറുള്ളു... അതുകൊണ്ടുതന്നെ ഒന്നിനും ഒരു കുറവും ഉണ്ടാവരുത്.. സംഗതി ഏറ്റവും ആർഭാടം ആയി തന്നെ നടത്തണം. ഓരോ കല്യാണത്തെക്കുറിച്ചും സാധാരണ പറഞ്ഞുകേൾക്കാറുള്ളതാണ്. എന്നാൽ ഒരു തരി പൊന്നുപോലുമില്ലാതെ വിവാഹം ഏറ്റവും ലളിതമായി നടത്തിയ രണ്ട് ഡോക്‌ടർമാരാണ് സമൂഹമാധ്യമങ്ങളുടെ കൈയടി വാങ്ങുന്നത്. സാഹിത്യകാരി കെ പി സുധീരയാണ് ഈ ലളിതമായ വിവാഹത്തെക്കുറിച്ചുള്ള...

ബാലു വർഗീസും എലീന കാതറീനും വിവാഹിതരാകുന്നു

നടൻ ബാലു വർഗീസും നടിയും മോഡലുമായ എലീനയും വിവാഹിതരാകുന്നു. വിവാഹ വാർത്ത എലീന തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. സ്വപ്നം കണ്ടതിനേക്കാൾ മനോഹരമായൊരു വിവാഹാഭ്യര്‍ഥനയാണ് തനിക്ക് ലഭിച്ചതെന്ന കുറിപ്പോടെയാണ് എലീന വിവാഹ വാർത്ത പുറത്ത് വിട്ടത്. എലീനയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ബാലു വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് എലീനയെ അറിയിച്ചത്....

സിദ്ധാർഥ് മേനോൻ വിവാഹിതനായി

തൈക്കുടം ബ്രാൻഡിലൂടെ പ്രസിദ്ധനായ ഗായകനാണ് സിദ്ധാർഥ് മേനോൻ. സിനിമ രംഗത്തേക്കും ചുവടുവെച്ച സിദ്ധാർഥ് വിവാഹിതനായി. ഉറ്റ സുഹൃത്തും നടിയുമായ തൻവി പാലവിനെയാണ് സിദ്ധാർഥ് വിവാഹം കഴിച്ചത്. താരം തന്നെയാണ് വിവാഹ വാർത്ത പങ്കുവെച്ചത്. 'എല്ലാ പ്രണയകഥകളും സുന്ദരമാണ്..പക്ഷെ ഞങ്ങളുടേതാണ് എനിക്ക് പ്രിയപ്പെട്ടത്.. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിത്..എന്റെ സുഹൃത്തിനെ ഞാൻ വിവാഹം ചെയ്യുന്നു. എന്റെ...

Latest News

പ്രണായര്‍ദ്രമായി അഹാന പാടി ‘കണ്‍മണി അന്‍പൊട് കാതലന്‍’…. വീഡിയോ

കണ്‍മണി അന്‍പൊട് കാതലന്‍ നാന്‍ എഴുതും കടിതമേ…. ഭാഷയുടേയും ദേശത്തിന്റേയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ച മനോഹരഗാനങ്ങളിലൊന്ന്. വര്‍ഷങ്ങളേറെ പിന്നിട്ടെങ്കിലും ഇന്നും പ്രിയപ്പെട്ടതാണ് പലര്‍ക്കും ഈ പാട്ട്. പ്രണയത്തിന്റെ...