അനുകരണകലയില്‍ വിസ്മയങ്ങള്‍തീര്‍ത്ത് ഒരു കുട്ടിക്കലാകാരന്‍

ചെറുപ്രായം മുതല്‍ക്കെ കലയില്‍ പ്രതിഭ തെളിയിച്ച കലാകാരനാണ് ആനന്ദ്. ആറാം ക്ലാസിലാണ് ഈ കുട്ടിത്താരം പഠിക്കുന്നത്. നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങളും അനവധി വാരിക്കൂട്ടിയിട്ടുണ്ട് ആനന്ദ്.

പ്രകൃതിയിലെ ശബ്ദങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിലാണ് ആനന്ദിന് ഏറെ താല്‍പര്യം. അനുകരണകലയ്ക്കു പുറമെ പാട്ടുപാടുന്നതിലും കഴിവുതെളിയിച്ചിട്ടുണ്ട് ഈ കലാകാരന്‍.

ഉത്സവവേദിയിലെത്തിയ ആനന്ദ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അല്‍പം ഹാസ്യാത്മകത നിറഞ്ഞ ആനന്ദിന്റെ പ്രകടനം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.