അനുകരണകലയില്‍ വിസ്മയങ്ങള്‍തീര്‍ത്ത് ഒരു ആറാം ക്ലാസുകാരി; വീഡിയോ കാണാം

അനുകരണലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ആദിത്യ എന്ന കൊച്ചുമിടുക്കി കാഴ്ചവെയ്ക്കുന്നത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആദിത്യ. വിത്യസ്തമായ ശബ്ദാനുകരണങ്ങള്‍ക്കു പുറമെ ഡാന്‍സ്, പാട്ട്, ചിത്രരചന, നാടകാഭിനയം, മോണോ ആക്ട് തുടങ്ങിയ കലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.

കോമഡി ഉത്സവ വേദികളില്‍ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ആദിത്യ കാഴ്ചവെച്ചത്. വിവിധ സിനിമാനടികളുടെയും നടന്മാരുടെയും ശബ്ദം ഈ കൊച്ചുമിടുക്കി അനുകരിച്ചു.