ശബ്ദാനുകരണത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഒരു കലാകാരന്‍; വീഡിയോ കാണാം

സെയ്തല്‍അഭി എന്ന കലാകാരന്‍ തന്റെ പതിനനഞ്ചാം വയസുമുതല്‍ ആരംഭിച്ചതാണ് മിമിക്രി. പ്രകൃതിയിലെ ഓരോ ശബ്ദങ്ങളും ശ്രദ്ധിച്ച് അവയൊക്കെ തന്റെ അനുകരണകലയുടെ ഭാഗമാക്കാറുണ്ട് ഈ കലാകാരന്‍.

ഒറ്റപ്പാലമാണ് സെയ്തല്‍അഭിയുടെ സ്വദേശം. സുഹൃത്തുക്കളും കടുംബാംഗങ്ങളുമെല്ലാം മികച്ച പിന്തുണയാണ് ഈ കലാകാരന് നല്‍കുന്നത്.

ഉത്സവവേദിയിലെത്തിയ സെയ്തല്‍അഭി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വിത്യസ്തമായ നിരവധി അനുകരണങ്ങളാണ് വേദിയില്‍ സെയ്തല്‍ കാഴ്ചവെച്ചത്. വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയുമെല്ലാം ശബ്ദങ്ങള്‍ യാഥാര്‍ത്ഥ്യമെന്നുതോന്നും വിധം ഈ കലാകാരന്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു.