ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി വില്‍ സ്മിത്ത്..

October 8, 2018

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ വില്‍ സ്മിത്ത്. നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ ഇന്ത്യയിലും നിരവധി ആരാധകരുള്ള താരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് സൂചന. ബോളിവുഡിലേക്ക് താരം എത്തുന്നുവെന്ന വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തത്.

വില്‍ സ്മിത്ത് അമേരിക്കന്‍ സൂപ്പര്‍ സ്റ്റാര്‍ ടൈഗര്‍ ഷ്റോഫിന്‍റെ ‘സ്റ്റുഡന്‍റ് ഓഫ് ദി ഇയര്‍’ റിന്‍റെ സെറ്റിലെത്തിയതാണ് ഇത്തരത്തിലൊരു വാര്‍ത്തയ്ക്ക് കാരണമായത്. കരണ്‍ജോഹറിന്‍റെ ധര്‍മ്മ പ്രോഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് സ്റ്റുഡന്‍റ് ഓഫ് ദി ഇയര്‍. വില്‍ സ്മിത്തും ടൈഗറുമൊത്തുള്ള ചിത്രം കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ചിത്രത്തിന്‍റെ സെറ്റില്‍ നിന്ന് വില്‍ സ്മിത്ത് കരണ്‍ ജോഹറിന്‍റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ റണ്‍വീര്‍ സിംഗിനൊപ്പം പങ്കെടുക്കുകയും ചെയ്തു. ഇതോടെയാണ് വില്‍ സ്മിത്ത് ഇന്ത്യന്‍ സിനിമയിലേക്കെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ഇടയാക്കിയത്.  വില്‍ സ്മിത്തും തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ ഇന്ത്യയിലെത്തിയ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.