മഴനീര്‍ത്തുള്ളിപോല്‍ മനോഹരം അലീനിയയുടെ പാട്ട്; വീഡിയാ കാണാം

ടോപ് സിംഗര്‍ വേദിയില്‍ ആലാപനത്തിലെ ഭംഗികൊണ്ട് മഴയനുഭവം തീര്‍ത്തു അലീനിയ എന്ന കുട്ടിപ്പാട്ടുകാരി. മഴനീര്‍ത്തുള്ളികള്‍… എന്നു തുടങ്ങുന്ന ഗാനമാണ് വേദിയില്‍ അലീനിയ ആലപിച്ചത്. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. അനൂപ് മേനോന്റെ വരികള്‍ക്ക് രതീഷ് വേഗ സംഗീതം നല്‍കിയിരിക്കുന്നു. ഉണ്ണി മേനോനാണ് ചിത്രത്തില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.