കലിപ്പ് ലുക്കില്‍ കുഞ്ചാക്കോ ബോബന്‍; അള്ള് രാമേന്ദ്രന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

November 28, 2018

മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘അള്ള് രാമേന്ദ്രന്‍’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്.

ഒരല്പം കലിപ്പ് ലുക്കിലുള്ള കുഞ്ചാക്കോ ബോബനാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിലാഹരിയാണ് സംവിധാനം. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.