ഇതിൽ ഒറിജിനൽ ഏത്? മാഡം ട്യുസോ മ്യൂസിയത്തിലെ മെഴുക് സുന്ദരിയായി അനുഷ്ക ശർമ്മ…

November 21, 2018

ബോളിവുഡിലെ സൂപ്പർ താരം അനുഷ്‌ക ശർമ്മയുടെ മെഴുക് പ്രതിമ ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോയിലെ മെഴുകുപ്രതിമകളുടെ ഇടയിൽ സ്ഥാനം പിടിക്കുന്നു. ലണ്ടനിലെയും ഡൽഹിയിലെയും മ്യൂസിയങ്ങളിൽ മറ്റ് പ്രമുഖരുടെ മെഴുകു പ്രതിമകൾക്കൊപ്പമാണ് അനുഷ്കയുട പ്രതിമയും ഉണ്ടാകുക.

അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, കത്രീന കൈഫ് തുടങ്ങിയ താരങ്ങൾക്കൊപ്പം ഹോളിവുഡ് താരങ്ങളുടെയും ബ്രിട്ടീഷ് രാഞ്ജി ക്വീൻ എലിസബത്ത് വരെയുള്ള 250 ഓളം മെഴുക് പ്രതിമകൾക്കൊപ്പമാണ് അനുഷ്‌കയുടെ മെഴുക് പ്രതിമയും  എത്തിയത്.

തന്റെ മെഴുക് പ്രതിമയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം താരം തന്നെയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ലണ്ടനിൽ സ്ഥിതി ചെയ്യുന്ന മെഴുകുപ്രതിമാ മ്യൂസിയമാണ് മാഡം ട്യുസോ വാക്‌സ് മ്യൂസിയം. ലോകത്തിലെ പ്രശസ്തരായ വ്യക്തികളുടെ മെഴുകുപ്രതിമകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം ഉടൻ തന്നെ ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ മെഴുകു പ്രതിമയും  ലണ്ടനിൽ  സ്ഥാപിക്കും. പിന്നീട് ഡൽഹി മ്യൂസിയത്തിലും പ്രതിമ ഇടം നേടും. മെഴുകു പ്രതിമ നിർമ്മിക്കുന്നതിനായി മാഡം ട്യുസോയിലെ  വിദഗ്ദ്ധർ ലണ്ടനിൽ വച്ച് ദീപികയുമായി കൂടിക്കാഴ്ച നടത്തുകയും ദീപികയുടെ ഫോട്ടോയും ശരീരത്തിന്റെ അളവുകളും  എടുക്കുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരിന്നു.