കുട്ടി ആമിക്ക് ആശംസകളുമായി നടി മഞ്ജു വാര്യർ…

ലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന കമൽ ചിത്രമാണ്  ആമി. ചിത്രത്തിൽ മഞ്ജു വാര്യർ അഭിനയിച്ച  ആമി എന്ന കഥാപാത്രത്തെ പുനരവതരിപ്പിച്ചിരിക്കുകയാണ് അൻവിത എന്ന കൊച്ചുമിടുക്കി. സ്കൂളിലെ പ്രച്ഛന്ന വേഷത്തിലാണ് ആമിയായി ഈ കുട്ടിത്താരം എത്തിയത്.

സോഷ്യൽ മീഡിയിൽ വൈറലായ അൻവിതയുടെ ചിത്രം നടി മഞ്ജു വാര്യർ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തത്‌. ഇതോടെ താരത്തിന് നന്ദിയുമായി  അൻവിതകുട്ടിയും രംഗത്തെത്തി. ഈ പോസ്റ്റും മഞ്ജു തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

ആമിയുടെ വിരഹ ഭാവങ്ങളുമായി മഞ്ജു വാരിയർ തന്റെ നടന വിഭവം വ്യക്തമാക്കുന്ന ചിത്രത്തിൽ ടോവിനോ തോമസ്,രാഹുൽ മാധവ്, മുരളി ഗോപി എന്നിവരും അഭിനയിച്ചിട്ടുണ്ട്.

കമൽ സംവിധാനം ചെയ്യുന്ന ചിത്രം റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസും റോബോ റോബനും ചേർന്നാണ് നിർമിച്ചത്.റഫീഖ് അഹമ്മദിന്റെയും ഗുൽസാറിന്റെയും വരികൾക്ക് എം ജയചന്ദ്രനും തൗഫീഖ് ഖുറൈഷിഖുമാണ് സംഗീതം നൽകിയിരിക്കുന്നത്.

മാധവിക്കുട്ടിയെന്ന സ്ത്രീയുടെയും ലോകം ആരാധിക്കുന്ന സാഹിത്യകാരിയുടെയും വിവിധ ഭാവതലങ്ങൾ സൂക്ഷമമായി ആവാഹിച്ചെടുത്താണ് ആമിയുടെ കഥയൊരുക്കിയിട്ടുള്ളത്.