മകള്‍ക്കൊപ്പമുള്ള മനോഹരചിത്രം പങ്കുവെച്ച് ഗിന്നസ് പക്രു കൈയടിച്ച് സോഷ്യല്‍ മീഡിയ

November 4, 2018

മാസമൂഹ്യമാധ്യമങ്ങില്‍ വൈറലാവുകയാണ് മകള്‍ക്കൊപ്പമുള്ള ഗിന്നസ് പക്രുവിന്റെ പുതിയ ഫോട്ടോ. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് താരം മനോഹരമായ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘ഇന്നു എന്റെ മോളുടെ ജന്മദിനം; പിറന്നാള്‍ ആശംസകള്‍ ദീപ്ത കീര്‍ത്തി’ എന്ന കുറിപ്പും ഫോട്ടോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

മാച്ചിങ് ആയിട്ടുള്ള വസ്ത്രമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. ചതുരംഗ ഡിസൈനിലുള്ള ഗിന്നസ് പക്രുവിന്റെ മുണ്ട് ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. ‘ഇളയരാജ’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് മകള്‍ക്കൊപ്പമുള്ള ചിത്രം പകര്‍ത്തിയിരിക്കുന്നത്.

മാധവ് രാംദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇളയരാജ’. ചിത്രത്തില്‍ വനജന്‍ എന്ന കഥാപാത്രത്തെയാണ് ഗിന്നസ് പക്രു അവകരിപ്പിക്കുന്നത്. ‘മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാംദാസന്‍.

അതേ സമയം മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു ചലച്ചിത്ര നിര്‍മ്മാണ രംഗത്തേയ്ക്ക് ചുവടുവെച്ചിരിക്കുകയാണ്. ‘സര്‍വ്വദീപ്ത പ്രൊഡക്ക്ഷന്‍സ്’ എന്നാണ് ഗിന്നസ് പക്രുവിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയുടെ പേര്. നടന്‍, സംവിധായകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച താരമാണ് ഗിന്നസ് പക്രു. മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. ‘കുട്ടീം കോലു’മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം.