മഞ്ഞിൽ പിയാനോ സംഗീതവുമായി കങ്കണ…ചിത്രങ്ങൾ കാണാം…

മികച്ച ഒരുപാട് സിനിമകളിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത താരമാണ് കങ്കണ റണാവത്ത്. അഭിനയിച്ച സിനിമകളിലൂടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ താരത്തിന്റെ വിശേഷങ്ങൾ ബോളിവുഡ് ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. ദീപാവലി ആഘോഷവുമായി താരം മണാലിയിൽ എത്തിയ ചിത്രങ്ങളാണ് ഏറെ സന്തോഷത്തോടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് താരം ദീപാവലി ആഘോഷിക്കാൻ  മണാലിയിൽ എത്തിയത്.

പിയാനോ സംഗീതവും വിന്റേജ് വൈനുമായാണ് താരം കുടുംബത്തിനൊപ്പം മണാലിയിലെ തണുപ്പിൽ ദീപാവലി ആഘോഷിച്ചത്. ഇത്തവണ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ കുടുംബത്തിലെ രണ്ട് പുതിയ അതിഥികളെയും താരം  സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് പരിചയപ്പെടുത്തുണ്ട്. തന്റെ സഹോദരന്റെ ഭാര്യയാകാൻ പോകുന്ന പുതിയ ആളെയും താരത്തിന്റെ മരുമകൾ പൃഥ്വിരാജിനെയുമാണ് കങ്കണ ആരാധകർക്കായി പരിചയപ്പെടുത്തിയത്. ഇത് മരുമകളുടെ ആദ്യ ദീപാവലിയാണെന്നും അത് തങ്ങൾ ആഘോഷമാക്കുകയാന്നെന്നും കങ്കണ പറഞ്ഞു. കങ്കണയ്ക് ഏറ്റവും പ്രിയപ്പെട്ടതാണ് പിയാനോ സംഗീതം അതുകൊണ്ടുതന്നെ പിയാനോ സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ്  കങ്കണയും കുടുംബവും ദീപാവലി ആഘോഷമാക്കിയത്.

സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്ന താരമിപ്പോൾ പുതിയ ചിത്രം മണികർണികയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുമായി തിരക്കിലാണ്. റാണി ലക്ഷ്മി ഭായിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘മണികര്‍ണ്ണിക: ക്വീന്‍ ഓഫ് ഝാന്‍സി’. ചിത്രത്തിലെ ടൈറ്റില്‍ റോളിലാണ് കങ്കണ എത്തുന്നത്.