പുതിയ ലുക്കിൽ സൂര്യ; എൻജികെയുടെ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

November 8, 2018

തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രം എൻജികെയുടെ റിലീസ് തിയതി നീട്ടിവെയ്ക്കുന്നതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. ദീപാവലിക്ക് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.

സൂര്യ ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എൻജികെ. ശെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ  പുതിയ പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ദേശീയ സുരക്ഷ ഉദ്യോഗസ്ഥനായിട്ടാണ് സൂര്യ വേഷമിടുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ചിത്രമെന്നാണ് സൂചന. രാകുല്‍ പ്രീതും സായ് പല്ലവിയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. നേരത്തെ സൂര്യ ചെഗുവേര സ്റ്റൈല്‍ തൊപ്പി വച്ചിട്ടുള്ള പോസ്റ്റര്‍ ചിത്രത്തിന്റേതായി പുറത്തുവിട്ടിരുന്നു.