‘കാര്യം വല്യ തറവാട്ടുകാരാ എന്നാലും സദ്യ അത്ര പോരാ’ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് പ്രകാശൻ; ‘ഞാൻ പ്രകാശന്റെ’ ടീസര്‍ കാണാം

November 23, 2018

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇരുവർക്കുമൊപ്പം മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ ഫഹദ് കൂടി എത്തുന്നതോടെ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

17 വർഷങ്ങൾക്ക് ശേഷം സത്യൻ ശ്രീനി കൂട്ടുകെട്ടിൽ വിരിയുന്ന ചിത്രം, ഒരു പ്രണയ കഥ എന്ന ചിത്രത്തിന് ശേഷം ഫഹദും സത്യനും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. സത്യൻ ശ്രീനിവാസൻ, ഫഹദ് തുടങ്ങിയ മലയാളത്തിലെ വിലപ്പെട്ട താരങ്ങൾക്കൊപ്പം നായികയായി എത്തുന്നത് നിഖില വിമലാണ്.

‘ലൗ 24 ഇന്റു സെവൻ’ എന്ന സിനിമയിലൂടെ മലയാള സിനിമയിലരങ്ങേറ്റം കുറിച്ച നായിക ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ്. ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റിയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രകാശൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പി ആർ ആകാശ് എന്ന പേര് പ്രകാശ് എന്ന് മാറ്റുന്ന ചെറുപ്പകാരനിലൂടെയാണ് കഥ നീങ്ങുന്നത്. ചിത്രത്തിന് ആദ്യം ‘മലയാളി’ എന്ന്  പേരിട്ടിരുന്നെങ്കിലും പിന്നീടത് മാറ്റുകയായിരുന്നു.

Read also : പ്രകാശന്റെ കഥയുമായി സത്യനും ശ്രീനിയും…ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

ജോമോന്റെ സുവിശേഷങ്ങൾക്ക് ശേഷം ഫുൾ മൂൺ സിനിമാസിന്റെ ബാനറിൽ  സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ചിത്രമാണിത്. പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന ചിത്രത്തിൽ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കെ പി എസ് സി ലളിത,  സബിത ആനന്ദ്, മറിമായം  മഞ്ജു എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഷാൻ റഹ്മാനാണ്.