‘പാർട്ടി’യിൽ ശിവഗാമിയും കട്ടപ്പയും ഒന്നിക്കുന്നു…

November 16, 2018

‘ബാഹുബലി’ എന്ന ചിത്രത്തിലൂടെ ലോകമെങ്ങുമുള്ള ആരാധകർ ഏറ്റെടുത്ത കഥാപാത്രങ്ങളാണ് രാജമാതാ ശിവഗാമിയും സൈനികനായ കട്ടപ്പയും. കട്ടപ്പായി തകർത്തഭിനയിച്ച സത്യരാജും ശിവഗാമിയായി വെള്ളിത്തിരയിൽ മിന്നിയ രമ്യ കൃഷ്ണനും ഒന്നിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും പ്രണയ ജോഡികളായാണ് ചിത്രത്തിൽ എത്തുന്നത്.

വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘പാര്‍ട്ടി’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ജയ് ആണ് ചിത്രത്തിലെ നായകന്‍. ജയറാം,ഷാം, നാസര്‍ ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ടി.ശിവയാണ് നിര്‍മ്മാണം.

ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ഫിജി ദ്വീപിലാണ്. ഒരു കുടുംബം പോലെയായിരുന്നു ഷൂട്ടിംഗിന് പോയതെന്നും പാക്കപ്പ് പറഞ്ഞപ്പോള്‍ സങ്കടം തോന്നിയെന്നും നടി രമ്യ കൃഷ്ണ പറഞ്ഞു..