പ്രിയങ്ക- നിക് വിവാഹ ചടങ്ങുകൾക്ക് തുടക്കം; ചിത്രങ്ങൾ കാണാം…

November 29, 2018

ബോളിവുഡ് ആരാധകർ ഏറെ കൗതുകത്തോടെ കാത്തിരുന്ന വിവാഹമാണ് പ്രിയങ്ക- നിക് താരങ്ങളുടേത്.ഇരുവരുടെയും വിവാഹ വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. ഇരുവരുടെയും വിവാഹാഘോഷങ്ങൾക്ക് മുംബൈയിൽ തുടക്കമായി. പാരമ്പര്യ രീതിയിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ഇരുവരും വിവാഹത്തിന്റെ മുന്നോടിയായുള്ള പൂജയ്ക്ക് എത്തിയത്.

ബോളിവുഡിലെ നിര സാന്നിധ്യങ്ങളായിരുന്ന ദീപിക രൺവീർ താരങ്ങളുടെ വിവാഹത്തിന് ശേഷം ബോളിവുഡ് ഏറെ ആകാംഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു നിക് പ്രിയങ്ക താരങ്ങളുടേത്.

ഓഗസ്റ്റ് 18 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. 2000 ലെ മിസ് വേള്‍ഡായിരുന്ന പ്രിയങ്ക 2008 ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. അടുത്തിടെ ഇരുവരും ഒന്നിച്ച് ഇന്ത്യയില്‍ വന്ന സമയത്ത് ജോധ്പൂര്‍ സന്ദര്‍ശിച്ചിരുന്നു.

ഫുട്‌ബോള്‍ ജേഴ്‌സിയിട്ട് താരങ്ങള്‍ക്കൊപ്പം കാല്‍പന്ത് കളിക്കുന്ന നിക്ക് ജോനാസിന്റെ ചിത്രങ്ങള്‍ നേരത്തെ  സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.  നിക്ക് ജോനാസാണ് കാല്‍പന്തുകളിയിലും ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. പ്രിയങ്കയെ കാണാന്‍ മുബൈയിലെത്തിയ നിക്ക് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് അടുത്തിടെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്.