‘പന്ത് പോയൊരു പോക്കേ’; വൈറലായി റബാഡയുടെ ബൗളിംഗ് വീഡിയോ

ക്രിക്കറ്റ് ചരിത്രത്തിലെ തകര്‍പ്പന്‍ ബൗളിംഗുകള്‍ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ബൗളിംഗുകളില്‍ ഒന്നാണ്.
ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാഡയാണ് ഈ ബൗളിംഗിനു പിന്നില്‍. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളാണ് റബാഡ. എന്നാല്‍ താരത്തിന് ബൗളിംഗില്‍ സംഭവിച്ച ഒരു പാകപ്പിഴയാണ് റബാഡയ്ക്ക് വിനയായത്.

ഓസ്‌ട്രേലിയയ്ക്ക് എതിരെ നടന്ന ട്വന്റി20 മത്സരത്തിനിടെയായിരുന്നു സംഭവം. ഓസിസിന്റെ ബാറ്റിങില്‍ ഒമ്പതാം ഓവറില്‍ പന്തെറിയുകയായിരുന്ന റബാഡ. എന്നാല്‍ പന്തിലുള്ള ഗ്രിപ്പ് റബാഡയ്ക്ക് നഷ്ടപ്പെട്ടു. പന്ത് റോക്കറ്റ് പോലെ മറ്റൊരു ലക്ഷ്യത്തിലേക്കും പാഞ്ഞു. ഫീല്‍ഡറുടെ കൈകളിലേക്ക്ണ് പന്ത് ചെന്നെത്തിയത്.

അതിവിചിത്രമായ ഈ പന്തിന്റെ പാലായനം കണ്ട് റബാഡയടക്കം ചിരിച്ചുപോയി. ഗാലറിയിലെ ആരാധകര്‍ക്കിടയിലും ചിരി പടര്‍ന്നു. എന്തായാലും റബാഡയുടെ അതിവിചിത്രമായ ഈ ബൗളിംഗിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. നിരവധി പേരാണ് രസകരമായ ഈ ബൗളിംഗ് വീഡിയോ പങ്കുവെയ്ക്കുന്നത്.