‘ചക്കര മാവിന്റെ കൊമ്പത്തിരിക്കാൻ’ എത്തിയ കുട്ടിക്കുറുമ്പൻ റിഥുകുട്ടൻ; വീഡിയോ കാണാം..

November 30, 2018

‘അത്ഭുത ദ്വീപ്’ എന്ന ചിത്രത്തിലെ  ‘ചക്കര മാവിന്റെ കൊമ്പത്തിരിക്കാൻ..’ എന്ന മനോഹരഗാനവുമായി ടോപ് സിംഗർ വേദിയിലെത്തിയ പാട്ടിന്റെ കൊച്ചു കൂട്ടുകാരനാണ് റിഥുരാജ് . തന്റെ സ്വരമാധുര്യം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച കൊച്ചു ഗായകന്റെ പാട്ടുകൾ മലയാളികൾ ഒന്നടങ്കം ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ്.

ആലാപന മികവിനൊപ്പം നൃത്തചുവടുകളുമായെത്തുന്ന കുട്ടിക്കുറുമ്പൻ റിഥുവിൻറെ അത്ഭുത പ്രകടനത്തിന് കിട്ടിയ അത്ഭുത സമ്മാനവും വേദിയെ കൂടുതൽ ആവേശഭരിതമാക്കി. റിഥുവിന്റെ അടിപൊളി പ്രകടനം കാണാം..

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍.

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.