താളപ്പെരുമയില്‍ ‘സര്‍വ്വം താളമയം’; ടീസര്‍ കാണാം

November 27, 2018

തമിഴകത്തെ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സര്‍വ്വം താളമയം’. ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍വ്വം താളമയം’.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുമോലെ താളപ്പെരുമയോടെയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നതും. പതിനെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം രാജീവ് മേനോന്‍ വീണ്ടു സംവിധായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജി വി പ്രകാശാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. അപര്‍ണ ബാലമുരളിയാണ് നായിക. നെടുമുടി വേണു, വിനാത്, ശാന്ത ദനഞ്ജയന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സംഗീതത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രമൊരുക്കുന്നത്. ഡിസംബര്‍ 28 നി ചിത്രം തീയറ്ററുകളിലെത്തും. സംഗീത മാന്ത്രികന്‍ ഏ ആര്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗാതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. 2000 ല്‍ തീയറ്ററുകളിലെത്തിയ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന സിനിമയാണ് രാജീവ് മേനോന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം.