പിറന്നാൾ ദിനത്തിലെ അപൂർവ ചിത്രങ്ങൾ പങ്കുവെച്ച് കിംഗ് ഖാൻ…

ലോകം മുഴുവൻ ആരാധകരുള്ള കിംഗ് ഖാന് ഇന്ന് അമ്പത്തി മൂന്നാം പിറന്നാൾ. പിറന്നാൾ ആഘോഷം വ്യത്യസ്തമാക്കിയതിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് താരം. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് താരത്തിന്റെ പിറന്നാൾ ആഘോഷത്തെക്കുറിച്ച് ആരാധകരോട് ഖാൻ പറയുന്നത്.

പിറന്നാൾ മധുരം ഭാര്യ ഗൗരി ഖാന് നൽകിക്കൊണ്ടാണ് പിറന്നാൾ ദിവസം തുടങ്ങിയത്. പിന്നീട് മന്നത്ത് എന്ന തന്റെ വീടിന് പുറത്തെത്തി ആരാധകരെ താരം കണ്ടു. നിരവധി ആരാധകർ താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു. അതിന് പിന്നാലെ കുട്ടികൾക്കൊപ്പം മോണോ ഡീൽ കളിക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘പിറന്നാൾ സന്തോഷ പൂർവം, ഈ അപൂർവ സ്നേഹത്തിന് ഒരുപാട് നന്ദി’ എന്ന അടിക്കുറുപ്പോടെയാണ് ഷാരുഖ് ഖാൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി ആരാധകരാണ് സോഷ്യൽ മേടയിലൂടെയും മറ്റുമായി എത്തിയത്.

അതേസമയം ഷാരുഖ് ഖാൻ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം സിറോയുടെ ടീസർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്യാനൊരുങ്ങി ഇരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ആനന്ദ് എൽ റായി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കുള്ളനായാണ് ഷാരൂഖ് എത്തുന്നത്. ബോളിവുഡ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സീറോ.