മാനത്തെ മഴമുകില്‍പ്പോലെ ടോപ് സിംഗര്‍ വേദിയില്‍ വൈഷ്ണവി; വീഡിയോ കാണാം

November 6, 2018

അതിമനോഹരമായ ആലാപന മികവുകൊണ്ട് പ്രേക്ഷകഹൃദയത്തില്‍ ഇടം നേടിയ കുട്ടിപ്പാട്ടുകാരിയാണ് വൈഷ്ണവി. ‘മാനത്തെ മഴമുകില്‍…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ട് വൈഷ്ണവി വീണ്ടും ടോപ് സിംഗര്‍ വേദി സംഗീത സാന്ദ്രമാക്കി. ‘കണ്ണപ്പനുണ്ണി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പി. ഭാസ്‌കരന്റെ വരികള്‍ക്ക് കെ. രാഘവന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയിരിക്കുന്നു. പി. സുശീലയാണ് ചിത്രത്തില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്.ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

ഫ്. ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8.30 ന് ഫ്.. ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.