‘നിങ്ങൾ വീഴാൻ ഞാൻ സമ്മതിക്കില്ല’; തകരാൻ തുടങ്ങിയ ബാരിക്കേഡ് താങ്ങി നിർത്തി ഉണ്ണി മുകുന്ദൻ, വീഡിയോ കാണാം..

November 12, 2018

മലയാള സിനിമയിലെ സുന്ദരനായ മാസിൽമാൻ ഉണ്ണി മുകുന്ദന്റെ ഒരു പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു കോളേജിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴുണ്ടായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ചാടങ്ങിൽ പങ്കെടുക്കാനെത്തിയ ഉണ്ണി മുകുന്ദനെക്കണ്ട് ആവേശം പൂണ്ട കുട്ടികൾ അദ്ദേഹത്തെ തൊടുന്നതിനും അടുത്ത കാണുന്നതിനുമായി അദ്ദേഹത്തിന് അടുത്തേക്ക് എത്തിയതോടെ കുട്ടികളുടെ വെയ്റ്റ് താങ്ങാനാവാതെ അവിടെ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറിഞ്ഞു വീഴാൻ തുടങ്ങി. ഇതോടെ ബാരിക്കേഡ് മറിഞ്ഞു വീഴാതിരിക്കുന്നതിനായി താരം തന്നെ ബാരിക്കേഡ് പിടിച്ച് നിർത്തുകയായിരുന്നു.

പിന്നീട് സംഘാടകരെത്തി ബാരിക്കേഡ് നേരെ വയ്ക്കുകയായിരുന്നു. ഈ വീഡിയോ ഉണ്ണി മുകുന്ദൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘എനിക്ക് നിങ്ങളുടെ പിന്തുണയുണ്ട്. ഞാനുള്ളപ്പോൾ നിങ്ങൾ വീഴാൻ ഞാൻ സമ്മതിക്കില്ല’ എന്ന അടികുറുപ്പോടെയാണ് താരം ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.