ടോപ് സിംഗർ വേദിയിൽ വൈഷ്ണവികുട്ടിയെ കാത്തിരുന്ന സർപ്രൈസ് സമ്മാനം; വീഡിയോ കാണാം..

November 28, 2018

അതിമനോഹരമായ പാട്ടുകൾക്കൊണ്ട് ആരാധക മനസ്സിൽ ഇടം നേടിയ കുട്ടികുറുമ്പിയാണ് വൈഷ്ണവിക്കുട്ടി. മനോഹരമായ പാട്ടിനൊപ്പം നിഷ്കളങ്കമായ വാക്കുകളിലൂടെ ആരാധകരുടെയും വിധികർത്താക്കളുടെയും ഹൃദയം കീഴടക്കിയ  വൈഷ്ണവി ഇത്തവണ ‘മണ്ടച്ചാരേ മൊട്ടത്തലയ..’ എന്ന ഗാനവുമായാണ് ടോപ് സിംഗർ വേദിയിൽ എത്തിയത്.

പാട്ടിനും നൃത്തത്തിനുമൊപ്പം നിറയെ കുസൃതിത്തരങ്ങളും കുട്ടിക്കുറുമ്പുകളുമായി പുതിയ വീഡിയോ കാണാം..

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്.ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

Read also:ഇളംകാറ്റില്‍ ഒഴുകിയെത്തിയ ഗാനവുമായി ടോപ് സിംഗര്‍ വേദിയില്‍ വൈഷ്ണവി; വീഡിയോ കാണാം.

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീത വിരുന്ന്.