‘സർക്കാരി’ന് ശേഷം പുതിയ സിനിമ വിശേഷങ്ങളുമായി എ ആർ മുരുഗദോസ്; ഇനി കാത്തിരിക്കുന്നത് ‘തല’യുടെ സമ്മതത്തിന് വേണ്ടി….

December 6, 2018

മലയാളത്തിലും തമിഴകത്തുമായി നിരവധി ആരാധകരുള്ള സംവിധായകനാണ്  എ ആര്‍ മുരുഗദോസ്. തമിഴകം മുഴുവൻ ചർച്ച ചെയ്ത സിനിമയായിരുന്നു ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത സര്‍ക്കാര്‍. വിജയ്‌യെ നായകനാക്കി ഒരുക്കിയ ചിത്രം തീയേറ്ററുകളില്‍ വൻ വിജയമായിരുന്നു.

രജനികാന്തിനെ നായകനാക്കി അടുത്ത സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് എ ആര്‍ മുരുഗദോസ്. അതേസമയം ഉടൻ തന്നെ അജിത്തിനെ നായകനാക്കി സിനിമ  താൻ ചെയ്യാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും എ ആര്‍ മുരുഗദോസ് പറയുന്നു.

Read also: തല അജിത്തിനൊപ്പം സുന്ദരിയായി നയന്‍താര; വൈറലായി വിശ്വാസത്തിന്റെ ലൊക്കേഷന്‍ ചിത്രം

തമിഴകം നിറയെ ആരാധകരുള്ള താരമാണ് തല അജിത്. അതുകൊണ്ടുതന്നെ അജിത്തിന്റെ ആരാധകര്‍ കാണുമ്പോഴൊക്കെ എന്നോട് ചോദിക്കുന്ന ചോദ്യമുണ്ട്; എപ്പോഴാണ് അജിത്തിന്റെ കൂടെ വീണ്ടും ജോലി ചെയ്യുക എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ ചോദിക്കുന്നത്. എനിക്കും  അജിത്തിനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. ഞങ്ങള്‍ ഒരു മാസ് സിനിമ ചെയ്യും. സിനിമയ്‍ക്കുള്ള തിരക്കഥ തയ്യാറാണ്. അദ്ദേഹത്തിന്റെ സമ്മതത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഞാനിപ്പോൾ  എ ആര്‍ മുരുഗദോസ് പറഞ്ഞു.