വൈറലായി നടൻ അർജുൻ അശോകന്റെ വിവാഹ വീഡിയോ

December 3, 2018

മലയാള സിനിമ രംഗത്ത് ചുവടുവെയ്ക്കുന്ന ഹരിശ്രീ അശോകന്റെ മകൻ അർജുന്റെ വിവാഹ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. സിനിമ സീരിയൽ രംഗത്തെ നിരവധി താരങ്ങൾ അണിനിരന്ന വിവാഹ വീഡിയോയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നിഖിത ഗണേശാണ് വധു. കൊച്ചി തമ്മനം സ്വദേശിയാണ് നിഖിത.

‘പറവ’യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ ‘വരത്തനി’ല്‍ വില്ലന്‍ വേഷത്തിലൂടെയും അര്‍ജുന്‍ ശ്രദ്ധേയനായി. ആസിഫ് അലി നായകനായ മന്ദാരത്തിലും പ്രധാന വേഷത്തില്‍ അര്‍ജുന്‍ എത്തിയിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 21 നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ആസിഫ് അലി, സൗബിന്‍ സാഹിര്‍, രജിഷ വിജയന്‍, ഗണപതി, നിരഞ്ജന അനൂപ് തുടങ്ങി ചലച്ചിത്രരംഗത്തെ നിരവധിപേര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.