ക്രിസ്തുമസ് ഗാനങ്ങളുമായി കുട്ടിഗായകർ; വൈറൽ വീഡിയോ കാണാം..

ഗാനാലാപന മികവുകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ കുട്ടിഗായകർ ക്രിസ്തുമസ് ഗാനങ്ങളുമായാണ് ഇത്തവണ ടോപ് സിംഗർ വേദിയിൽ എത്തിയത്.. മനോഹരമായ ക്രിസ്തുമസ് ഗാനങ്ങളുമായി വേദിയിൽ എത്തിയ കൊച്ചുഗായകരുടെ മനോഹര സംഗീതത്തിനൊപ്പം സാന്താക്ളോസും ക്രിസ്തുമസ് സ്പെഷ്യലുമായി വേദിയിൽ എത്തി..

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.
കുട്ടിത്താരങ്ങളുടെ ക്രിസ്തുമസ് സ്‌പെഷ്യൽ ഗാനങ്ങൾ കേൾക്കാം…
.