‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ ഒരുങ്ങുന്നു; ലൊക്കേഷൻ ചിത്രങ്ങൾ കാണാം..

December 19, 2018

മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലൂസിഫറിന്റെ ചിത്രീകരണത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ചിത്രത്തിന്റെ ടീമിനൊപ്പം ചേർന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പം അവതരിപ്പിക്കാൻ പ്രണവ് മോഹൻലാൽ എത്തുന്നത് പ്രേക്ഷകരിൽ ആകാംഷ കൂടുതൽ വർധിപ്പിച്ചിരിക്കുകയാണ്.

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റേയും പ്രണവിന്റെയും സിദ്ധിഖിന്റെയും സംവിധായകൻ പ്രിയദർശന്റെയുമൊക്കെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

 

 

ആരാധകർ എന്നും ആവേശത്തോടെ നോക്കികാണുന്നതാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട്. മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളും മോഹൻലാൽ എന്ന അതുല്യ പ്രതിഭയും  ഒന്നിക്കുന്നതോടെ വെള്ളിത്തിരയിൽ വിരിയുന്ന വിസ്മയം കാണാൻ ഒരുങ്ങുകയാണ് ആരാധകർ.

 

മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.