താരരാജാവിന് മുംബൈയിൽ നിന്നൊരു വിവാഹ ക്ഷണക്കത്ത്..

December 12, 2018

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന വിവാഹമാണ് . മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹം. ദിവസങ്ങൾ നീണ്ടുനിന്ന വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. അതിന് പിന്നാലെയാണ് ലോകത്തിലെ മികച്ച താരങ്ങൾ നിറചേർന്ന ആഘോഷങ്ങളിൽ നിന്നുമൊരു വിശേഷം കൂടി എത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ധനികന്മാർ മാത്രം പങ്കുചേർന്ന വിവാഹാഘോഷത്തിലേക്ക് കേരളത്തിൽ നിന്നും ക്ഷണിക്കപ്പെട്ട ഒരേയൊരു അതിഥിയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

Read also: വിവാഹവേദിയിൽ ഡാൻസ് ചെയ്ത് ആരാധ്യ, കൈയ്യടിച്ച് ഐശ്വര്യ; വീഡിയോ കാണാം..

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ആണ് കേരളത്തിൽ നിന്നും ക്ഷണിക്കപ്പെട്ട ആ താരം. കേരളത്തില്‍ നിന്ന് ക്ഷണം കിട്ടിയത് മോഹന്‍ലാലിന് മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. അതിഥികള്‍ക്ക് വരാനായി മാത്രം നൂറു കണക്കിന് വിമാനങ്ങള്‍ ഒരുക്കിയിരുന്നു. ക്ഷണം കിട്ടിയെങ്കിലും മോഹന്‍ലാല്‍ പോയില്ല. അഭിനയത്തിന്റെ തിരക്കുകൾ കാരണം വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല എന്ന വിവരം മുകേഷ് അംബാനിയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.