പ്രീയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം

December 2, 2018

ആരാധകര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്ന താരവിവാഹമായിരുന്നു പ്രീയങ്ക ചോപ്രയുടെയും അമേരിക്കന്‍ പോപ് ഗായകന്‍ നിക്ക് ജോനാസിന്റെയും. ഇവര്‍ വിവാഹിതരായി. രാജസ്ഥാനിലെ ജോധ്പൂരില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍.

ഒമൈദ് ഭവന്‍ കൊട്ടാരത്തില്‍വെച്ച് ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം. നിക്കിന്റെ പിതാവായ കെവിന്‍ ജോനാസിന്റെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. ഓഗസ്റ്റ് 18ന് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു.

ഇരുവരുടെയു വിവാഹചടങ്ങിന്റെ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. വിവാഹവസ്ത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഡിസൈനറായ റാല്‍ഫ് ലൊറെയ്ന്‍ ആണ് ഇരുവരുടെയും വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.