നർമ്മ മുഹൂർത്തങ്ങളുമായി ‘സകലകലാശാല’; ട്രെയ്‌ലർ കാണാം..

December 13, 2018

ക്യാംപസ് ജീവിതത്തിന്റെ മനോഹരമായ കഥ രസകരമായി പറയുന്ന ചിത്രമാണ് ‘സകലകലാശാല’. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി. മനോഹരമായ നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കി ചിത്രീകരിച്ചിരിക്കുന്ന ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രം കോമഡി  എന്റര്‍ടെയ്‌നറാണ്. ഷാജി മുത്തേടനാണ് നിര്‍മ്മാണം. അബാം മൂവീസാണ് ചിത്രത്തിന്റെ വിതരണാവകാശം നേടിയിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനോദ് ഗുരുവായൂര്‍ തന്നെയാണ്. ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read also: ഇല്ലാത്ത കാശിന് ഞാന്‍ വാങ്ങിയ മാല; സകലകലാശാലയിലെ ആദ്യ വീഡിയോ ഗാനം

നിരഞ്ജന്‍, മാനസ എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ഇതിനുപുറമെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രസകരമായ നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ കാണാം..