പ്രണയം പറഞ്ഞ് സായി പല്ലവി; പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം…

December 15, 2018

വളരെ കുറച്ച് ചിത്രങ്ങളിലൂടെത്തന്നെ തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത താരമാണ് സായി പല്ലവി. സായി പല്ലവി നായികയായി എത്തുന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ‘പടി പടി ലെച്ചെ മനസ്സു’എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയ്‌ലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് ശർവാനന്ദാണ്.

ഹനു രാഘവപുടി സംവിധാനം നിർവഹിക്കുന്ന ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്. ചിത്രത്തിൽ സുഹാസിനി, പ്രിയാരാമൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രണയം മുഖ്യ പ്രമേയമാക്കിയുള്ള ചിത്രത്തിൽ സായി പല്ലവിക്കൊപ്പം സുഹാസിനിയും പ്രിയാരാമനും ഒന്നിക്കുന്നതോടെ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ മോഡേൺ പെൺകുട്ടിയായാണ് സായി എത്തുന്നത്.ക്രിസ്തുമസ് റിലീസായി ഡിസംബർ 21 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം..