‘ഉയരും മഞ്ഞലയിലെ മറയും ഇന്നലെകളായ്’ രജിഷ; ‘ജൂണി’ലെ പുതിയ ഗാനം കാണാം..

January 21, 2019

കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കഥാപാത്രമാണ് രജിഷ വിജയൻ. രജിഷ വിജയൻ ആറ് വ്യത്യസ്ഥ ലുക്കുകളിൽ എത്തുന്ന പുതിയ ചിത്രമാണ് ജൂൺ. ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ‘ഉയരും മഞ്ഞലയിൽ മറയും ഇന്നലെകൾ’ എന്ന് തുടങ്ങുന്ന മൂന്നാമത്തെ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രത്തിനായുള്ള രജിഷയുടെ മേക്ക് ഓവർ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.  ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു പെൺകുട്ടിയുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണിൽ പറയുന്നത്. നായികാ കേന്ദ്രികൃതമായ സിനിമയാകും ജൂൺ എന്നും ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു.

Read also: മുടി മുറിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് രജിഷ; ‘ജൂണി’ന്റെ മേക്കിങ് വീഡിയോ കാണാം…

അങ്കമാലി ഡയറീസ്, ആട്-2 എന്നീ സിനിമകൾക്ക് ശേഷം ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് ജൂൺ. അങ്കമാലി ഡയറീസ് പോലെ തന്നെ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ ഉണ്ടാവുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബു അറിയിച്ചു. ലിബിൻ വർഗീസ് ജീവൻ ബേബി മാത്യു, അഹമ്മദ് കബീർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.