”ദൈവം ഉണ്ടോ ഇല്ലയോ എന്നറിയില്ല, എന്നാൽ ആവശ്യമുള്ള സമയത്ത് ദൈവം വരും;..പേരന്പിന്റെ പ്രോമോ വീഡിയോ കാണാം..

മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം പേരന്പിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിലെ പുതിയ പ്രോമോ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ ഏറ്റവും പുതിയ പ്രമോ വീഡിയോയിൽ മമ്മൂട്ടി, സാധന, അഞ്ജലി എന്നിവരാണ് ഉള്ളത്.”ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ, എന്നാൽ ആവശ്യമുള്ള സമയത്ത് ദൈവം വരും, തീർച്ചയായും വരും.” എന്ന് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നതാണ് പുതിയ പ്രോമോയിൽ കാണുന്നത്.

മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ പേരന്പ് എന്ന ചിത്രം വാനോളം പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തിനും ചിത്രത്തിനും അഭിനന്ദന പ്രവാഹവുമായി നിരവധി സിനിമ പ്രേമികൾ എത്തിയിരുന്നു. റാം സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഐ.എഫ്.എഫ്.ഐയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്ത് വന്ന ടീസറുകളും ട്രെയിലറും മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് മുന്നേറിയിരുന്നത്. മമ്മൂട്ടിയെക്കൂടാതെ അഞ്ജലി, സാദന തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

ഓൺലൈൻ ടാക്സി ഡ്രൈവറായ അമുദൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്. ശാരീരിക അസ്വസ്ഥതകൾ ഉള്ള ഒരു പെൺകുട്ടിയുടെ അച്ഛനായാണ് മമ്മൂട്ടി എത്തുന്നത്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെയും ഇരുവരും കടന്നുപോകുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിൽ പറയുന്നത്. നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.