സൂത്രക്കാരനിലെ ആദ്യ ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം..

February 13, 2019

ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സൂത്രക്കാരന്‍’. അനില്‍ രാജ  രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. വിച്ചു ബാലമുരളിയുടെ സംഗീതത്തിൽ കാർത്തിക് പാടിയ ‘മഴ.. മഴ’ എന്ന മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയത്.

ഇര എന്ന സൂപ്പർ ഹിറ്റിന് ശേഷം ഗോകുൽ നായകനായി എത്തുന്ന ചിത്രമാണ് സൂത്രക്കാരൻ. ഗോകുലിനൊപ്പം മണിയന്‍പിളള രാജുവിന്റെ മകന്‍ നിരഞ്ജും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്‌. രണ്‍ജി പണിക്കര്‍, വിജയരാഘവന്‍, ലാലു അലക്‌സ്, ഷമ്മി തിലകന്‍, പത്മരാജ് സതീഷ്, ജേക്കബ് ഗ്രിഗറി, മനോജ് ഗിന്നസ്, ശ്രീകുമാര്‍, വിജിലേഷ്, ബാലു ആര്‍ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളിയും ടോമി കെ വര്‍ഗീസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് സൂത്രക്കാരൻ. വിച്ചു ബാലമുരളിയാണ് ചിത്രത്തിന്റെ കഥയും സംഗീത സംവിധാനവും ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. അനില്‍ നായര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സിയാന്‍ ശ്രീകാന്ത് എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. എസ് മുരുകനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.