‘ഫോൺ വിളിക്കുമ്പോൾ വീട്ടുകാർ ആരേലും അടുത്ത് വന്നാൽ ‘പൗ’ എന്ന് പറയണം’; ‘ജൂണി’ന്റെ മനോഹരമായ ട്രെയ്‌ലർ കാണാം…

February 1, 2019

മലയാളികളുടെ പ്രിയപ്പെട്ട രജിഷ വിജയൻ ആറ് വ്യത്യസ്ഥ ലുക്കുകളിൽ എത്തുന്ന പുതിയ ചിത്രമാണ് ജൂൺ. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു പെൺകുട്ടിയുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയോടുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണിൽ പറയുന്നത്. നായികാ കേന്ദ്രികൃതമായ സിനിമയാണ് ജൂൺ.

Read also: ‘ഉയരും മഞ്ഞലയിലെ മറയും ഇന്നലെകളായ്’ ; ‘ജൂണി’ലെ പുതിയ ഗാനം കാണാം..

അങ്കമാലി ഡയറീസ്, ആട്-2 എന്നീ സിനിമകൾക്ക് ശേഷം ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് ജൂൺ. അങ്കമാലി ഡയറീസ് പോലെ തന്നെ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ ഉണ്ടാവുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബു നേരത്തെ പറഞ്ഞിരുന്നു.. ലിബിൻ വർഗീസ് ജീവൻ ബേബി മാത്യു, അഹമ്മദ് കബീർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.