ഇനി ശീലമാക്കാം ലെമൺ ടീ; അറിഞ്ഞിരിക്കൂ ഇതിന് പിന്നിലെ ഗുണങ്ങൾ…

ഒരു ഗ്ലാസ്സ് ചായകുടിച്ച് ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സാധിക്കുമെങ്കിൽ ആരാണ് ചായ കുടിയ്ക്കില്ലാത്തത്..?

എങ്കിൽ ചായ കുടി ആരംഭിച്ചോളൂ..വെറും ചായയല്ല നാരങ്ങാ പിഴിഞ്ഞൊഴിച്ച കട്ടൻ ചായ അഥവാ ലെമൺ ടീ. ഒരു പരിധി വരെ ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ബെസ്റ്റാണ് ലെമൺ ടീ.

വെറുംവയറ്റില്‍ ഒരു ഗ്ലാസ്സ് ലെമൺ ടീ കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.വിട്ടുമാറാത്ത ചുമയും, ജലദോഷമുള്ളവർ ദിവസവും ഒരു കപ്പ് ലെമൺ ടീ കുടിക്കുക. തുമ്മൽ, ജലദോഷം, എന്നിവ മാറി കിട്ടാൻ ഇത് സഹായിക്കും.

ലെമൺ ടീയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി മുഖക്കുരുവും മറ്റ് സൗന്ദര്യപ്രശ്‌നങ്ങളും ഇല്ലാതാക്കാൻ സഹായിക്കുന്നു. അതിനാൽ ശരീര സൗന്ദര്യത്തിനും അത് അത്യുത്തമമാണ്.

വെറും വയറ്റിൽ രാവിലെ ലെമൺ ടീ കുടിയ്ക്കുന്നത് ശരീരം വണ്ണം വെയ്ക്കാതെ സൂക്ഷിക്കും. അതോടൊപ്പം ഇത് ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഇല്ലാതാക്കും, അതിനാൽ കുടവയറും അമിത വണ്ണവും ഒരുപരിധിവരെ ഇല്ലാതാക്കാൻ ലെമൺ ടീ ശീലമാക്കാം. ഇത് മെറ്റബോളിസം ഉയര്‍ത്തുന്നു. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനുള്ള കഴിവ് ലെമൺ ടീയ്ക്കുണ്ട്

ശരീരത്തിന് ഉണർവ് നൽകുന്നതിനും ബെസ്റ്റാണ് ലെമൺ ടീ. ശരീരത്തിനും മനസ്സിനും നല്ല മൂഡ് നല്‍കാനും അത് കൂടാതെ, ശരീരത്തിലെ പി എച്ച് ലെവല്‍ കൃത്യമാക്കാനും  ലെമണ്‍ ടീ സഹായിക്കും. അതിനാൽ ശീലമാക്കിക്കോളൂ ലെമൺ ടീ..