ഈ ‘ഓട്ട’ത്തിലെല്ലാമുണ്ട് നല്ല എരിവുള്ള പ്രണയവും നോവുള്ള ജീവിതവും; ട്രെയ്‌ലർ കാണാം…

സിനിമ ആസ്വാദകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാം സംവിധാനം ചെയ്യുന്ന ‘ഓട്ടം’ എന്ന ചിത്രം. റോഷന്‍, നന്ദു, രേണു, മാധുരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു.

മനോഹരമായ പ്രണയവും നോവുള്ള ജീവിതവും എല്ലാം നിറഞ്ഞ ജീവിതത്തിലെ ഓട്ടത്തെക്കുറിച്ച് പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുമെന്നതിൽ സംശയമില്ല. ജീവിതം ഒരു ഓട്ടമത്സരമാണ് അതിൽ ജയവും തോൽവിയും അല്ല ഓട്ടമാണ് പ്രാധാന്യം എന്ന് പറഞ്ഞുനിർത്തുന്ന ട്രെയ്‌ലർ സംവിധായകൻ ലാൽ ജോസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.

ചിത്രത്തിൽ അലന്‍സിയര്‍, റോഷന്‍, നന്ദു, രേണു, മാധുരി സുധീര്‍ കരമന, കലാഭവൻ ഷാജോൺ മണികണ്ഠന്‍ ആചാരി, രാജേഷ് വര്‍മ്മ, തെസ്നി ഖാന്‍, രജിത മധു, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..

മലയാളത്തിലെ പ്രമുഖ സംവിധായകർ ബ്ലെസി, നിസ്സാര്‍, സുരേഷ് ഉണ്ണിത്താന്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരുടെ അസോസിയേറ്റായിരുന്ന സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് തോമസ് തിരുവല്ലയാണ്. ഈ ചിത്രം മലയാള സിനിമയിലെ മറ്റൊരു നാഴികക്കല്ലാകുമെന്നതിൽ സംശയമില്ല.

Read alsoആകാംഷ നിറച്ച് വിജയ് സേതുപതിയും ഫഹദും; ‘സൂപ്പർ ഡീലക്സ്’ ട്രെയ്‌ലർ കാണാം..

ശ്രീകുമാരന്‍ തമ്പി, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി സംഗീതം പകരുന്നു. പപ്പുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വിശാല്‍ വി എസ് എഡിറ്റിങ് നിർവഹിക്കും. ചിത്രം അടുത്ത മാസം എട്ടാം തിയതി തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

മനോഹരമായ ട്രെയ്‌ലർ കാണാം..