ഇരട്ടക്കുട്ടികളുടെ പിറന്നാൾ ആഘോഷമാക്കി സണ്ണി ലിയോണും ഭർത്താവും ; വീഡിയോ കാണാം..

February 12, 2019

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. താരത്തിന്റെ മക്കളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നീ ഇരട്ട കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാളാണ്. താരം തന്നെയാണ്  തന്റെ പ്രിയപ്പെട്ട ഇരട്ട കുട്ടികളുടെ പിറന്നാൾ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

2017  ജൂലൈയിലാണ് സണ്ണിയുടെയും ഡാനിയേലിന്റെയും ജീവിതത്തിലേക്ക് മൂത്ത മകൾ നിഷ കടന്നു വരുന്നത്. മഹാരാഷ്ട്രയിലെ ഒരു അനാഥാലയത്തിൽ നിന്ന് ഇരുപത്തൊന്നു മാസം പ്രായമായ കുട്ടിയെ ഇരുവരും ചേർന്ന് ദത്തെടുക്കയായിരുന്നു. പിന്നീട് വാടക ഗർഭപാത്രത്തിലൂടെ സണ്ണിയ്ക്ക് രണ്ട് ഇരട്ട കുട്ടികൾ ഉണ്ടാകുകയായിരുന്നു. അവരുടെ ഒന്നാം പിറന്നാളാണ് താരം ഭർത്താവിനും മൂത്ത കുട്ടിയ്ക്കുമൊപ്പം ആഘോഷിച്ചത്.

അതേസമയം താരത്തിന്റെ മലയാള സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സണ്ണി ലിയോൺ ആദ്യമായി അഭിനയിക്കുന്ന മലയാളം ചിത്രമാണ് മധുരരാജ. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറായിരിക്കും മധുരരാജ.