ജഡ്ജസിന്റെപോലും കണ്ണുനിറച്ച് വൈഷ്ണവിക്കുട്ടി; എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് വേദി, വീഡിയോ കാണാം..

സംഗീതത്തെ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാവില്ല, ആർദ്രമായ സംഗീതത്തിൽ അലിഞ്ഞു ചേരുന്നവരാണ് നമ്മളെല്ലാം. പാട്ടുകൾ പാടുന്നത് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരാകുമ്പോൾ അതിന്റെ മധുരം ഇരട്ടിക്കുമെന്നതിലും സംശയമില്ല. ടോപ് സിംഗർ വേദിയിലൂടെ ലോക മലയാളികളുടെ ഇഷ്ട ഗായികയായി മാറിയ കുട്ടിത്താരമാണ് വൈഷ്ണവിക്കുട്ടി.

വൈഷ്ണവിക്കുട്ടിയുടെ പാട്ടുകള്‍ പലപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. ഇത്തവണ ഈ മോളുടെ മനോഹര സംഗതത്തിന് മുന്നിൽ ജഡ്ജസ് പോലും എഴുന്നേറ്റുനിന്ന് കൈയടിച്ചു.

മലയാളികൾ നെഞ്ചേറ്റിയ ‘എൻ പൂവേ.. പൊൻ പൂവേ.. ആരീരാരം പൂവേ.. ’ എന്ന ഗാനമാണ് വൈഷ്ണവിക്കുട്ടി ആലപിച്ചത്. ‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന സിനിമയിലേതാണ് ഈ ഗാനം. എസ് ജാനകി ആലപിച്ച ഈ ഗാനത്തിന്റ എല്ലാ വേദനയും ഫീലും മനസിലാക്കി വേദിയിൽ പാടിയ  കൊച്ചുഗായികയുടെ പാട്ടിനെ നിറകണ്ണുകളോടെ കൈയടിച്ചാണ് വേദി സ്വീകരിച്ചത്.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.