അന്നത്തെ ടോവിനോയുടെ ആ വാക്കുകൾ ഇന്ന് യാഥാർഥ്യമായിരിക്കുന്നു; എട്ട് വർഷം മുമ്പത്തെ പോസ്റ്റ് തിരഞ്ഞുപിടിച്ച് ആരാധകർ..

മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് യുവതാരം ടോവിനോ തോമസ്. യാതൊരു സിനിമ ബാക്ക് ഗ്രൗണ്ടും ഇല്ലാതെ സിനിമയിൽ എത്തി മലയാളി പ്രേക്ഷകരുടെ ഹൃദത്തിൽ ഇടം നേടിയ കലാകാരനാണ് ടൊവിനോ. അഭിനയത്തിലെ മികവ് കൊണ്ട് മാത്രമല്ല ഹൃദയത്തിന്റെ നന്മ കൊണ്ടും കൂടിയാണ് താരം മലയാളികൾക്ക് ഇത്രമാത്രം പ്രിയപ്പെട്ടവനാകുന്നത്.

എട്ട് വര്‍ഷം മുന്‍പ് സിനിമ  എന്ന വലിയ മേഖലയിലേക്ക് ചുവടുവെച്ച താരത്തിന്റെ അന്നത്തെ ചില വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.  സിനിമാ പ്രവേശത്തിന്റെ സമയത്ത് ടൊവീനോ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് അദ്ദേഹത്തിന്റെ ആരാധകരിൽ ചിലരാണ് ഇപ്പോൾ തിരഞ്ഞുപിടിച്ചിരിക്കുന്നത്. ഒരു തുടക്കക്കാരന്റെ അനന്തമായ  ആത്മവിശ്വാസത്തോടെയുള്ള വാക്കുകള്‍ ആരാധകരില്‍ ചിലര്‍ കണ്ടെടുത്ത് റീപോസ്റ്റ് ചെയ്തതതോടെ ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.

‘ഇന്ന് നിങ്ങള്‍ എന്നെ വിഡ്ഢിയെന്ന് പരിഹസിക്കുമായിരിക്കും. കഴിവില്ലാത്തവന്‍ എന്ന് മുദ്ര കുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ഠ്യമല്ല. വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്’ ഇങ്ങനെയാണ് എട്ട് വർഷങ്ങ്ൾക്ക് മുമ്പ് ടോവിനോ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. 2011 ജൂൺ 28 – നാണ് ടോവിനോ ഫേസ്ബുക്കിൽ കുറിച്ചത്.

Read also: കേരളത്തിൽ വെള്ളപൊക്കം ഉണ്ടാക്കിയത് ടൊവിനോ, അതും പ്രശസ്തിക്ക് വേണ്ടി ..; ടൊവിനോയെ പൊട്ടിചിരിപ്പിച്ച് പിഷാരടി, വീഡിയോ കാണാം..

ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചയായ ഈ പോസ്റ്റിനൊപ്പം നിരവധി ആരാധകരാണ് എത്തുന്നത്. ടോവിനോയുടെ വളർച്ചയെ പ്രശംസിച്ചും, അഭിന്ദനങ്ങൾ അറിയിച്ചും നിരവധി ആളുകൾ കമന്റുകളും നൽകുന്നുണ്ട്. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി മലയാളത്തിലെ തിരക്കുള്ള നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് ടോവിനോ തോമസ്.

Leave a Reply

Your email address will not be published. Required fields are marked *