മോഡേൺ ലുക്കിൽ അതീവ സുന്ദരിയായി ബേബി മോൾ; ചിത്രങ്ങൾ കാണാം..

March 23, 2019

പഞ്ച് ഡയലോഗുകളും കുസൃതിനിറഞ്ഞ ചിരിയുമായി വന്ന് ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ബേബി മോൾ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന അന്ന ബെൻ. അവതരണത്തിലെ പുതുമ കൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്.  ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ആസ്വാദകരുടെ ഹൃദയം കീഴടക്കുമ്പോൾ ബേബി മോൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട ബേബി മോളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സിനിമ അല്ലാതെ ഫാഷൻ ഡിസൈനിങ് ആണ് അന്നയുടെ ഇഷ്ടമേഖല. മോഡൽ രംഗത്തും അന്ന തിളങ്ങിയിട്ടുണ്ട്. മോഡേൺ ലുക്കിലുള്ള അന്നയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രം കൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഫാസിലിനൊപ്പം ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ സാഹിര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്.

റിലീസ് ചെയ്ത് നാലാഴ്ച കൊണ്ട് തന്നെ 28 കോടി രൂപയോളം ചിത്രം കളക്ഷൻ നേടിയിരുന്നു. നാലാഴ്ച കൊണ്ട് 14 കോടി രൂപയാണ് കേരളത്തില്‍ നിന്നു മാത്രം ചിത്രം വാരികൂട്ടിയത്. കേരളത്തില്‍ നിന്ന് മാത്രമായി ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമെന്ന സവിശേഷതയും ‘കുമ്പളങ്ങി നൈറ്റ്‌സിനാണ്.