നടുറോഡിൽ വച്ചല്ലേ അവന്റെയൊരു ഉമ്മ; വൈറലായി ‘ഇഷ്‌കി’ന്റെ ടീസർ

April 11, 2019

വളരെക്കുറച്ച് ചിത്രങ്ങളിലൂടെത്തന്നെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ കഥാപാത്രമാണ് ഷൈൻ നിഗം. താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ‘ഇഷ്‌ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഷെയ്ൻ നിഗത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലറിൽ സൂചിപ്പിക്കുന്നത് ചിത്രം ഒരു റൊമാന്റിക് ചിത്രമാണെന്നാണെങ്കിലും നോട്ട് എ ലവ് സ്റ്റോറി എന്ന ടാഗ് ലൈനോടുകൂടിയാണ് ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റും എ.വി.എ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഇഷ്‌ക്  നിർമ്മിക്കുന്നത്.

നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഷ്‌ക്. ഇഷ്ക്കിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയതുമുതൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിന് വേണ്ടി. ചിത്രത്തിൽ ഷെയ്ന്‍ നിഗത്തിനൊപ്പം ആന്‍ ശീതള്‍, ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. രതീഷ് രവി തിരക്കഥയും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

അതേസമയം കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കുന്ന ഷെയ്ൻ നിഗത്തിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. അലറിക്കരഞ്ഞുകൊണ്ട് ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കുന്ന ഷെയ്‌ന്റെ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിന്റെ പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളില്‍ നേരത്തെതന്നെ ശ്രദ്ധേയമായിരുന്നു. മികച്ച സ്വീകാര്യതയാണ് പുതിയ ചിത്രത്തിനു ലഭിക്കുന്നതും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ  പുറത്തുവിട്ടിരുന്നു. ചുണ്ടില്‍ പുകയുന്ന സിഗരറ്റുമായി തീവ്രനോട്ടത്തോടെയാണ് താരം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും തനിമയാര്‍ന്ന അഭിനയ മികവും കൊണ്ടും ഷെയ്ന്‍ നിഗം പ്രധാന കഥാപാത്രമായെത്തുന്ന ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ്’ ആണ് ഷെയ്ന്‍ നിഗം പ്രധാന കഥാപാത്രമായെത്തിയ അവസാന ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിൽ ബോബി എന്ന കഥാപാത്രമായാണ് ഷെയ്ൻ എത്തുന്നത്.