ക്യൂട്ട് ലുക്കില്‍ അസിന്റെ കുഞ്ഞുമാലാഖ; ഫ്രീക്കെന്ന് സോഷ്യല്‍മീഡിയ

April 30, 2019

വെള്ളിത്തിരയിലെ താരങ്ങളുടെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം തന്നെ അവരുടെ വീട്ടുവിശേഷങ്ങള്‍ അറിയുന്നതിലും ആരാധകര്‍ എക്കാലത്തും തല്‍പരരാണ്. ഇതുകൊണ്ടുതന്നെ പലപ്പോഴും താരങ്ങള്‍ക്കൊപ്പം അവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നു. താര പുത്രന്മാര്‍ക്കും താര പുത്രികള്‍ക്കുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഉള്ള സ്വാധീനം ചെറുതല്ല. കുട്ടിത്താരങ്ങളുടെ കുസൃതി നിറഞ്ഞ ചിത്രങ്ങളും വീഡിയോയുമെല്ലാം സാമഹൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ സ്ഥാനം പിടിക്കാറുണ്ട്. അസിന്റെ കുഞ്ഞുമാലാഖയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ താരം.

അസിനും ഭര്‍ത്താവ് രാഹുലും ഇടയ്ക്ക് മാത്രമാണ് തങ്ങളുടെ മകള്‍ അരിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുള്ളത്. അപ്പോഴെല്ലാം ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുമുണ്ട്. ഒന്നരവയസായ അസിന്റെ ഒരു ക്യൂട്ട് ചിത്രമാണ് ആരാധകര്‍ക്കായ് താരദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന് പതിനെട്ട് മാസം പ്രായമായി എന്ന കുറിപ്പും ഈ മനോഹര ചിത്രത്തിനൊപ്പം ഇവര്‍ ചേര്‍ത്തിട്ടുണ്ട്.

കൂളിംഗ് ഗ്ലാസും ജീന്‍സും ലെതര്‍ ജാക്കറ്റുമൊക്കെ അണിഞ്ഞാണ് ഫോട്ടോയില്‍ അരിന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോട്ടോര്‍ ബൈക്കില്‍ ഇരിക്കുന്ന അരിന്റെ ചിത്രവും താരദമ്പതികള്‍ പങ്കുവെച്ചിട്ടുണ്ട്. ഫ്രീക്ക് ലുക്ക് എന്നാണ് ചിത്രത്തിന് ആരാധകര്‍ നല്‍കുന്ന കമന്റ്. എന്തായാലും അസിന്റെ കുഞ്ഞു മാലാഖയുടെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Read more:ക്യൂട്ട് ലുക്കില്‍ അസിന്റെ കുഞ്ഞുമാലാഖ; ഫ്രീക്കെന്ന് സോഷ്യല്‍മഡിയ

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും അസിന് ഇന്നും ആരാധകര്‍ ഏറെയാണ്. മുമ്പും അസിന്‍ തന്റെ കുഞ്ഞു മാലാഖയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ക്രിസ്മസിന് ക്രിസ്മസ് അപ്പൂപ്പന്റെ കുപ്പായമണിഞ്ഞ അരിന്റെ ചിത്രങ്ങളായിരുന്നു അസിന്‍ പങ്കുവെച്ചത്. 2016 ജനുവരിയാലാണ് രാഹുല്‍ ശര്‍മ്മയുമായി അസിന്റെ വിവാഹം നടന്നത്. 2017 ഓക്ടോബറിലാണ് അരിന്റെ ജനനം. മുമ്പ് അരിന്റെ പിറന്നാള്‍ ദിനത്തിലും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അസിന്‍ പങ്കുവെച്ചിരുന്നു.