ഹൃദയം കവരുന്ന മാന്ത്രികസംഗീതവുമായി സിത്താരയും മകളും; വീഡിയോ കാണാം

April 28, 2019

സംഗീതത്തിലെ സൗന്ദര്യവും ആർദ്രമായ ആലാപന മികവും കൊണ്ട് കുറഞ്ഞ കാലയളവിനുള്ളിൽ മലയാളികളുടെ പ്രിയ ഗായികയായി മാറിയ പിന്നണിഗായികയാണ് സിത്താര, മലയാളികളുടെ പ്രിയപ്പെട്ട സിത്തു..റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ സിത്താരയുടെ കുഞ്ഞുമകൾ സാവൻ റതു (സായൂ)വിനുമുണ്ട് ആരാധകർ ഏറെ..

അമ്മയെപ്പോലെതന്നെ മനോഹരമായ പാട്ടുകാരിയാണ് സായുവും. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ സായൂ അമ്മ സിത്താരയ്‌ക്കൊപ്പം ചേർന്നാലപിക്കുന്ന ഒരു ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. സിത്താരയുടെ ഭർത്താവ് സജീഷാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ ഉയിരും ഉയിരിന്റെ ഉയിരും’ എന്ന അടിക്കുറുപ്പോടുകൂടിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ‘ഉയരെ’ എന്ന ചിത്രത്തിലെ നീ മുകിലോ എന്ന മനോഹര ഗാനമാണ് ഇരുവരും ചേർന്ന് പാടിയിരിക്കുന്നത്.

Read also:‘അറബിക്കടലോരം..’ പാട്ടുപാടിയും താളമിട്ടും സുരാജും ടിനിയും സോനാ നായരും, രസകരമായ ലൊക്കേഷൻ വീഡിയോ കാണാം…

ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ പ്രണയത്തിന്റെ ഭാവങ്ങൾ പകർന്ന നീ മുകിലോ എന്ന മനോഹര ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. വിജയ് യേശുദാസും സിത്താരയും ചേര്‍ന്നാണ് ആലാപനം. ഗോപി സുന്ദർ സംഗീതം നൽകിയ ഗാനം യുട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കൊണ്ട് ആരാധക ഹൃദയങ്ങളിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുകയായിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആലാപന ഭംഗികൊണ്ട് പലപ്പോഴും സിത്താരയുടെ പാട്ടുകള്‍ മികച്ചു നില്‍ക്കാറുണ്ട്. ഫ്ലവേഴ്സ് ചാനൽ ഒരുക്കുന്ന സംഗീത റിയാലിറ്റി ഷോ ടോപ് സിംഗറിലും ജഡ്‌ജായി എത്താറുള്ള സിത്താരയ്ക്ക് വലിയ സ്വീകാര്യതയാണ് മലയാളികൾക്കിടയിൽ..ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധേയമായ സിത്താര  2012 ലും 2017 ലും മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. ‘സെല്ലുലോയ്ഡ്’എന്ന ചിത്രത്തിലെ ഗാനാലാപനത്തിനാണ് 2012 ല്‍ സിത്താരയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. തുടര്‍ന്ന് ‘വിമാനം’ എന്ന സിനിമയിലെ ആലാപനത്തിന് 2017 ലും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. എന്തായാലും സിത്താരയുടെ  പാട്ടിനൊപ്പം സായ്‌വിന്റെ പാട്ടും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.