വെള്ളിത്തിരയിലും ശ്രദ്ധേയമായി നാഗചൈതന്യയും സമാന്തയും; താരദമ്പതികളുടെ പാട്ട് ഏറ്റെടുത്ത് ആരാധകര്‍

തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരദമ്പതികളാണ് നാഗചൈതന്യയും സാമന്തയും. വിവാഹത്തിന് ശേഷം ഇരുവരും വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് മജിലി. പോസ്റ്ററുകള്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ ആരാധകര്‍ ചിത്രത്തെ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് മജിലി എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. അതേസമയം ചിത്രത്തിനുവേണ്ടിയുള്ള ഇരുവരുടെയും മെയ്ക്ക് ഓവറുകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. യേ മന്‍ഷികേ… എന്നു തുടങ്ങുന്ന ഗാനമാണ് യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. ചുരിദാറും സാരിയുംമൊക്കെ അണിഞ്ഞ് നാടന്‍ ശൈലിയിലാണ് സമാന്ത ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. നാടന്‍ ലുക്കില്‍ തന്നെയാണ് നാഗചൈതന്യയും. വനമാലിയുടെതാണ് ഗാനത്തിലെ വരികള്‍. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. അരുണ്‍ ഗോപന്‍, ചിന്‍മയി, ബേബി അനുഷ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

Read more:പ്രണയവും വിരഹവും പറഞ്ഞ് ’99’ ലെ പുതിയ ഗാനം; വീഡിയോമികച്ച പ്രതികരണമാണ് ഗാനത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ ഇരുപത് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ക്രിക്കറ്റ് പ്രമേയമാക്കിയാണ് മജിലി എന്ന ചിത്രമൊരുങ്ങുന്നത്. ക്രക്കറ്റിനു പുറമെ കുടുംബവും ചിത്രത്തിന് പശ്ചാത്തലമാകുന്നുണ്ട്. വിശാഖപട്ടണത്താണ് കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.

പുതിയ ചിത്രത്തിലെ താരദമ്പതികളുടെ പുതിയ ലുക്ക് ഇതിനോടകം തന്നെ ശ്രദ്ധേയമായി. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്തായാലും പുതിയ പാട്ടിനെയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. താര ജോഡികള്‍ക്ക് ആശംസകള്‍ നേര‍്‍ന്നുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷയ്ക്ക് മാര്റുകൂട്ടുന്നുണ്ട് ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പുതിയ ഗാനം.