ഇത് പ്രണയത്തിന്റെ പശ്ചാത്തലമില്ലാതെ പറയാൻ സാധ്യമല്ലാത്ത കഥ; ഇഷ്കിനെക്കുറിച്ച് സംവിധായകൻ

സിനിമയിൽ ചിലരെങ്കിലും അഭിനയിക്കാറില്ല, പകരം കഥാപാത്രമായി ജീവിക്കും. കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് സിനിമയിൽ ജീവിക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. കുറഞ്ഞ ചിത്രത്തിലൂടെത്തന്നെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മലയാളികളുടെ സ്വന്തം മകനായി മാറിയ താരമാണ് ഷെയ്ൻ. ഷെയ്ൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഈ വരുന്ന 17 ആം തിയതി റിലീസിനൊരുങ്ങുന്ന ഇഷ്‌ക്.

ചുണ്ടിൽ പുകയുന്ന സിഗരറ്റും കണ്ണുകളിൽ തീഷ്ണ നോട്ടവുമായി നിൽക്കുന്ന ഷെയ്‌ന്റെ പോസ്റ്റർ പുറത്തിറങ്ങിയതുമുതൽ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഇഷ്‌ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് താഴെയായി ദിസ് ഈസ് നോട്ട് എ ലവ് സ്റ്റോറി എന്ന ക്യാപ്‌ഷനും ചിത്രത്തിന്റെ പോസ്റ്ററുകളിൽ കാണാം. ഇപ്പോഴിതാ ചിത്രം പറയുന്നത് ഒരു പ്രണയകഥയല്ലെന്നും എന്നാൽ പ്രണയത്തിന്റെ പശ്‌ചാത്തലമില്ലാതെ പറയാൻ കഴിയാത്ത ഒരു പ്രമേയമാണ് ചിത്രം സംസാരിക്കുന്നതെന്നുമാണ് ചിത്രത്തിന്റെ സംവിധായകൻ അനുരാജ് മനോഹർ പറയുന്നത്. സിനിമയ്ക്ക് ശക്തമായൊരു ലവ് ട്രാക് ഉണ്ട്. എന്നാൽ ഇത് പൂർണമായും ഒരു പ്രണയകഥയല്ല. പ്രണയത്തിനൊപ്പമുണ്ടാകുന്ന പൊസസീവ്‌നെസ്, ഈഗോ എന്നിവയെകുറിച്ചൊക്കെ ചിത്രത്തിൽ പറയുന്നുണ്ട്. പൊതുവെ ആളുകൾ അനുഭവിക്കുന്ന എന്നാൽ പറയാൻ മടിക്കുന്ന ചില സാമൂഹ്യ വിഷയങ്ങളും ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്’ അനുരാജ് കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.

Read also:‘ഗെയിം ഓവറു’മായി തപ്‌സി; ഇത് ഞെട്ടിക്കുമെന്ന് ആരാധകർ, ട്രെയ്‌ലർ കാണാം..

മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചി എന്നാണ് ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Leave a Reply

Your email address will not be published. Required fields are marked *