മത്സ്യ ബന്ധന ബോട്ടിനു തൊട്ടരികെ മലക്കം മറിഞ്ഞ് കൂറ്റന്‍ തിമിംഗലം; ദൃശ്യങ്ങള്‍ കൗതുകമാകുന്നു

May 16, 2019

കൗതുകവും അമ്പരപ്പും ഉണര്‍ത്തുന്ന പലതും ഇക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഇടം നേടാറുണ്ട്. മനുഷ്യന്‍മാര്‍ മാത്രമല്ല മിക്കപ്പോഴും മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരു തിമിംഗലവും കടല്‍ക്കാഴ്ചയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഒരു മത്സ്യ ബന്ധന ബോട്ടിന് തൊട്ടരികില്‍ കൂറ്റന്‍ തിമിംഗലും മലക്കം മറിയുന്നതാണ് ഈ വീഡിയോ. കാനഡയിലെ മൊണ്ടേറേ ബേയില്‍ നിന്നുമാണ് ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ ലഭിച്ചത്. തിമിംഗല നിരീക്ഷകനായ കേയ്റ്റ് ക്യൂമിങ്‌സും ഫോട്ടോഗ്രാഫറായ ഡഗ്ലസ് ക്രോഫ്റ്റും ഈ അപൂര്‍വ്വവും ഒപ്പം കൗതുകകരവുമായ ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. യുട്യൂബില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ നാല്‍പതിനായിരത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

Read more:ചിത്രീകരണം പൂര്‍ത്തിയായി ‘മനോഹരം’ ഇനി തീയറ്ററുകളിലേക്ക്

സാല്‍മണ്‍ മത്സ്യങ്ങളുടെ വരവും തിമിംഗലത്തിന്റെ വരവും ഒരുമിച്ചപ്പോഴാണ് ഈ അത്ഭുത പ്രതിഭാസം അരങ്ങേറിയത് എന്നാണ് വിദഗ്ധരായ തിമിംഗല നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സാല്‍മണ്‍ മത്സ്യങ്ങള്‍ ധാരാളമായി കാണപ്പെടുന്ന സമയമായതിനാല്‍ ബത്സ്യബന്ധന ബോട്ടുകളും നിരവധിയുണ്ടായിരുന്നു. ഈ കൂട്ടത്തില്‍പ്പെട്ട ഒരു ബോട്ടിന്റെ സമീപത്താണ് തിമിംഗലം നിരവധി തവണ കരണം മറിഞ്ഞത്. ബോട്ടിന് മുന്നിലും തിമിംഗലും കുതിച്ചുചാടി. ബോട്ടിനു മുന്നില്‍ ഒരു മതില്‍ തീര്‍ക്കുപ്പെട്ടതുപോലെയാണ് ഈ ദൃശ്യങ്ങള്‍ കണ്ടാല്‍ തോന്നുക.

ബോട്ടിനുള്ളിലെ മത്സ്യ ബന്ധന തൊഴിലാളിയെയും വ്യക്തമായി വീഡിയോയില്‍ കാണാം. ഇദ്ദേഹത്തിന്റെ ധൈര്യത്തെ പുകഴ്ത്തുന്നുണ്ട് നിരവധി ആളുകള്‍. മത്സ്യബന്ധന ബോട്ടിനു പിന്നിലായുള്ള മറ്റൊരു ബോട്ടിലായിരുന്നു തിമിംഗല നിരീക്ഷകനായ കേയ്റ്റ് ക്യൂമിങ്‌സും ഫോട്ടോഗ്രാഫറായ ഡഗ്ലസ് ക്രോഫ്റ്റും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ് ഇരുവര്‍ക്കും ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ പകര്‍ത്താനായത്. എന്തായാലും കാഴ്ചക്കാര്‍ക്കു മുമ്പില്‍ കൗതുകമുണര്‍ത്തുകയാണ് ഈ തിമിംഗലത്തിന്റെ കുതിച്ചു ചാട്ടവും കടല്‍ക്കാഴ്ചയും.