ഓണ്‍ലൈനില്‍ വാങ്ങിയ ഈ ടി ഷര്‍ട്ടിനെക്കുറിച്ച് രമേശ് പിഷാരടിക്കും ചിലത് പറയാനുണ്ട്; ചിരി വീഡിയോ

എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേശ് പിഷാരടി. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് താരത്തിന്റെ ഒരു ചിരി വീഡിയോ. ഓണ്‍ലൈനില്‍ വാങ്ങിയ ടി ഷര്‍ട്ടുമിട്ട് പെതുവേദിയിലെത്തിയതിനെക്കുറിച്ചാണ് താരം വാ തോരാതെ സംസാരിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നുണ്ട് ഈ വീഡിയോ.

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന്റെ 100-ാം ദിനഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രമേശ് പിഷാരടി. മലയാളികളുടെ പ്രിയതാരം ആസിഫ് അലിയാണ്’വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു ഈ ചിത്രം.

Read more:”വളരെ ധീരമായ സമീപനമാണ് മരണത്തിന് മുമ്പിലും ലിനി സ്വീകരിച്ചത്”; ഹൃദയംതൊട്ട് ആരോഗ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘ബൈസിക്കള്‍ തീവ്‌സ്’, ‘സണ്‍ഡേ ഹോളീഡേ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’. ‘ബൈസിക്കിക്കള്‍ തീവ്‌സ്’ ആണ് ജിസ് ജോയ് സംവിധാനം നിര്‍വ്വഹിച്ച ആദ്യത്തെ ചിത്രം. ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ജിസ് ജോയ് സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളും മികച്ച പ്രതികരണം നേടി എന്നതാണ് മറ്റൊരു കൗതുകം.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, രഞ്ജി പണിക്കര്‍, സിദ്ധിഖ്, ദേവന്‍, ശ്രീകാന്ത് മുരളി, ശാന്തി കൃഷ്ണ, കെ പി എസ് ഇ ലളിത എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ കെ സുനിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *