‘പി കെ രാംദാസ് എന്ന വന്‍മരം വീണു’; ചിരി പടര്‍ത്തി രമേശ് പിഷാരടിയുടെ ട്രോള്‍

May 29, 2019

എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേശ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും താരം കേമനാണ്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് രമേശ് പിശാരടിയുടെ ഒരു ട്രോള്‍.

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ലൂസിഫര്‍ എന്ന ചിത്രത്തിലെ പി കെ രാംദാസിനെ കൂട്ടുപിടിച്ചാണ് രമേശ് പിഷാരടി ഈ ട്രോള്‍ ഉണ്ടാക്കിയിരിക്കുന്നത്. സിനിമയിലെ പി കെ രാംദാസ് എന്ന വന്‍മരം വീണു എന്ന ഡയലോഗും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഒട്ടനവധി ട്രോളുകളിലും ഈ ഡയലോഗ് ഇപ്പോഴും ഇടംപിടിക്കുന്നുണ്ട്.

Read more:മറക്കരുതേ, കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്; ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

യാത്രയ്ക്കിടയില്‍ തന്റെ വഴിമുടക്കിയ ഒരു മരത്തെ ‘പി കെ രാംദാസ്’ എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് രമേശ് പിഷാരടി. ഈ ട്രോള്‍ ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങളിലും കൈയടി നേടി തുടങ്ങി. അതേസമയം പുലര്‍ച്ചെ രണ്ട് മണിയായിട്ടും ഗതാഗതം പുനസ്ഥാപിക്കാന്‍ കര്‍മ്മനിരതാരായ പെലീസിനെയും താരം അഭിനന്ദിച്ചു. പൊലീസുകാരോട് സംസാരിക്കുന്ന ചിത്രമാണ് രമേശ് പിഷാരടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഒപ്പം ഇങ്ങനെ കുറിച്ചു; സമയം പുലര്‍ച്ചെ 2 മണി …PK രാംദാസ് വഴിമുടക്കി …ഈ സമയത്തും ഗതാഗതം പുനഃസ്ഥാപിക്കാന്‍ കര്‍മനിരതരാകുന്ന പൊലീസ് , ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ക്ക് ബിഗ് സല്യൂട്ട്.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പൃഥ്വിരാജ് സുകുമാരന്‍റെ ആദ്യ സംവിധാന സംരംഭമാണ്  ലൂസിഫര്‍.  ചിത്രത്തില്‍ മുഖ്യ മന്ത്രിയായിരുന്ന പി കെ രാംദാസ് എന്ന നേതാവ് മരണപ്പെടുന്നു. ഈ സാഹചര്യത്തില്‍ പറയുന്ന ഡയലോഗാണ് ‘പി കെ രാംദാസ് എന്ന വന്‍മരം വീണു’ എന്നത്.